കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസിനും ആയുധ ലൈസൻസിനും ആരോഗ്യ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ആരോഗ്യ മന്ത്രാലയവുമായി ആരംഭിച്ചതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതോടെ മാനസികാരോഗ്യ പ്രശ്നമുള്ളവർക്കും ആരോഗ്യ പ്രയാസങ്ങൾ ഉള്ളവർക്കും ലൈസൻസുകൾ നൽകുന്നത് തടയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി കുവൈറ്റ് സെന്റർ ഫോർ മെന്റൽ ഹെൽത്ത്, അഡിക്ഷൻ സെന്റർ എന്നീ സ്ഥാപനങ്ങളിലെ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിനു ആരോഗ്യ മന്ത്രാലയം കൈമാറുമെന്നു അധികൃതർ അറിയിച്ചു .
നേരത്തെ ഗുരുതരമായ മാനസിക രോഗങ്ങളുള്ളവർക്കും ലഹരിക്ക് അടിമപ്പെട്ടവർക്കും ആയുധ ലൈസൻസ് നല്കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായിരുന്നു.പുതിയ നീക്കത്തോടെ ഇത്തരം വിഷയങ്ങളിൽ പരിഹാരമുണ്ടാക്കാമെന്നാണ് കരുതുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.