ബദിയടുക്കയിൽ 228 ലിറ്റർ വിദേശ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാസർകോഡ് ബദിയടുക്കയിൽ 228 ലിറ്റർ വിദേശ മദ്യം എക്സൈസ് പിടികൂടി. ബേള ചുക്കിനടുക്ക സ്വദേശി സത്യനാരായണയെ അറസ്റ്റ് ചെയ്തു. വിവിധ ഭാഗങ്ങളിൽ നിന്നായി നടത്തിയ റെയ്ഡിൽ 1268 കുപ്പി ഗോവൻ മദ്യമാണ് പിടികൂടിയത്.

മദ്യവിൽപ്പന നടത്തിയതിന് ഇവർക്കെതിരെ നേരത്തെയും കേസുകളുണ്ട്. ചുക്കിനടുക്ക സ്വദേശി അനുഷ്യത്ത് ഒളിവിലാണ്. ഈസ്റ്റർ, വിഷു ആഘോഷങ്ങളുടെ ഭാഗമായി ബദിയടുക്ക റെയിഞ്ച് ഇൻസ്പെക്ട്ടർ വിനുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

കർണ്ണാടകയിൽ നിന്നാണ് ഇവർ വിൽപനക്കായി മദ്യമെത്തിക്കുന്നത്. മദ്യമെത്തിച്ച് നൽകുന്നവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News