ഓൺലൈൻ മാധ്യമം വഴി വ്യക്തിഹത്യ ചെയ്തു എന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവിൻ്റെ പരാതിയിൽ ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനെതിരെയാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിആര്‍ ബിജു പരാതി നൽകിയത്.
സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് 50 ശതമാനം ഫീസ് ഇളവ് നൽകുമെന്ന പാലാ ബ്രില്ല്യന്റ് കോച്ചിംഗ് സെൻറർ
പ്രഖ്യാപനം നടത്തിയത് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമം അഴിമതിയായി ചിത്രീകരിച്ച് ആദ്യം രംഗത്തെത്തി.
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ സിആര്‍ ബിജു ഇതിന് മറുപടി നൽകി.ഇതോടെ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് വീണ്ടും ഇതേ മാധ്യമം രംഗത്തെത്തി എന്നാണ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത് .
തനിക്കെതിരെ ചാനൽ ഉന്നയിച്ച എല്ലാ കാര്യങ്ങളും വസ്തുതാ വിരുദ്ധമാണെന്ന് കാട്ടി സി ആര്‍ ബിജു തൻ്റെ ഫെയ്സ് ബുക്കിൽ പോസ്റ്റും ഇട്ടിട്ടുണ്ട്. സി ആര്‍ ബിജു നൽകിയ പരാതിയിൽ തുടരന്വേഷണം നടത്താൻ ഡിജിപി ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.