‘മോദിക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യട്ടെ…24 മണിക്കൂര്‍ സമയം തരും…പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ റാവൂ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവൂ. സംസ്ഥാനത്തെ കര്‍ഷകരുടെ കയ്യില്‍ നിന്നും ഭക്ഷ്യധാന്യം വാങ്ങുന്നത് സംബന്ധിച്ചാണ് റാവു മോദിയെ വെല്ലുവിളിച്ചത്.

‘മോദിക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യട്ടെ… ഞാന്‍ പ്രധാനമന്ത്രിയോടും കേന്ദ്ര ഭക്ഷ്യ മന്ത്രി പിയൂഷ് ഗോയലിനോടും പറയുന്നു. ദയവായി ഞങ്ങളുടെ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങൂ. ഞാന്‍ നിങ്ങള്‍ക്ക് 24 മണിക്കൂര്‍ സമയം തരുന്നു, അതിനുശേഷം ഞങ്ങള്‍ തീരുമാനം എടുക്കും. ,” അദ്ദേഹം പറഞ്ഞു.

തെലങ്കാന അവരുടെ അവകാശമാണ് ആവശ്യപ്പെടുന്നതെന്നും പുതിയ കാര്‍ഷിക നയം രൂപീകരിക്കാന്‍ പ്രധാനമന്ത്രിയോട് പറയാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും റാവു പറഞ്ഞു. അതിന് തയ്യാറല്ലെങ്കില്‍ ബി.ജെ.പിയെ അധികാരത്തിന് പുറത്താക്കുമെന്നും പുതിയ സര്‍ക്കാര്‍ പുതിയ കാര്‍ഷിക നയം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരുകളെ താഴെയിറക്കാന്‍ ശേഷിയുള്ള കര്‍ഷകരുടെ വികാരം കൊണ്ട് കളിക്കരുത്, കര്‍ഷകര്‍ യാചകരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News