കെ.വി. തോമസിനെ ധൈര്യമുണ്ടെങ്കില്‍ തൊട്ടു നോക്കൂ; കെ.സുധാകരന്‍ ഒരു ചുക്കും ചെയ്യില്ലെന്ന് എ.എ റഹീം എം.പി

ധൈര്യമുണ്ടെങ്കില്‍ കെ.വി. തോമസിനെ തൊട്ടു നോക്കൂ; കെ.സുധാകരന്‍ ഒരു ചുക്കും ചെയ്യില്ലെന്ന് എ.എ റഹീം എം.പി

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ഒരു ചുക്കും ചെയ്യില്ലെന്ന് എ.എ റഹീം എം.പി.

ധൈര്യമുണ്ടെങ്കില്‍ കെ.വി. തോമസിനെ തൊട്ടു നോക്കൂ. കെ.വി. തോമസിന് കാലത്തിന്റെ ചലനം അറിയാമെന്നും റഹീം പറഞ്ഞു

എം.കെ.സ്റ്റാലിനൊപ്പം കൂട്ടുകൂടാന്‍ കഴിയില്ലെന്ന് പറയാന്‍ സുധാകരന് കഴിയുമോ. സ്റ്റാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സിക്ക് കത്തയക്കാന്‍ സുധാകരന്‍ തയാറാകുമോയെന്നും എ.എ റഹീം ചോദിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി വേദി പങ്കിടുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് സി.പി.ഐ.എമ്മുവായി വേദി പങ്കിടുന്നില്ലായെന്നും റഹീം ചോദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here