
നടിയെ അക്രമിച്ച കേസിലെ പ്രതിയായ ഹാക്കര്‍ സായ് ശങ്കറിന്റെ പക്കല്‍ നിന്ന് അഭിഭാഷകര്‍ വാങ്ങിവെച്ച ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ പിടിച്ചെടുക്കാന്‍ നീക്കം. ലാപ് ടോപ് അടക്കം അഞ്ച് വസ്തുക്കള്‍ ദിലീപിന്റെ അഭിഭാഷകര്‍ തന്റെ പക്കല്‍ നിന്ന് വാങ്ങിവെച്ചെന്നാണ് സായ് ശങ്കറിന്റെ മൊഴി. തുടരന്വേഷണത്തിന്റെ ഭാഗമായി സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യംചെയ്യും.
വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ സായ് ശങ്കറിനെ ഇന്ന് ചോദ്യംചെയ്യുന്നത് നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ്. ദിലീപിന്റെ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് സായ് ശങ്കറിനെതിരെയുളള കേസ്.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ബൈജു പൗലോസ് ഇന്ന് വിചാരണ കോടതിയില്‍ ഹാജരാകും. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന കോടതി നിര്‍ദേശം ലംഘിച്ചുവെന്ന പരാതിയില്‍ വിചാരണ കോടതിയാണ് ഇന്ന് ഹാജരായി വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചത്.
കാവ്യ മാധവനെ ചോദ്യംചെയ്യുന്ന കാര്യത്തില്‍ ഇന്ന് അന്വേഷണ സംഘം വ്യക്തത വരുത്തും. കാവ്യയുടെ ആവശ്യ പ്രകാരം വീട്ടില്‍ ചോദ്യംചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് സ്ഥലത്ത് എത്താന്‍ ബുദ്ധിമുട്ടുണ്ടന്ന് കാവ്യയും മറുപടി നല്‍കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here