
കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സമരം രമ്യമായി പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ജീവനക്കാരും ബോര്‍ഡും തമ്മിലുള്ള ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബോര്‍ഡ് ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നും മന്ത്രിതല ചര്‍ച്ചയുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബോര്‍ഡ് തലത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ മന്ത്രി ഇടപെടേണ്ടതുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കെ എസ് ഇ ബി ചെയര്‍മാന്‍ ബി അശോക് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here