ഐപിഎല്‍ ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ആദ്യ തോല്‍വി

ഐപിഎല്‍ ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ആദ്യ തോല്‍വി. സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 8 വിക്കറ്റിന് ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അര്‍ധ സെഞ്ചുറി മികവില്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. നടരാജനും ഭുവനേശ്വര്‍ കുമാറും 2 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ 5 പന്ത് ബാക്കി നില്‍ക്കെ ഹൈദരാബാദ് ലക്ഷ്യം കണ്ടു.

ഹൈദരാബാദ് നിരയില്‍ ക്യാപ്ടന്‍ വില്യംസണ്‍ 57 റണ്‍സും അഭിഷേക് ശര്‍മ 42 റണ്‍സും നേടി. നിക്കോളാസ് പുരാന്‍ 18 പന്തില്‍ 34 റണ്‍സുമായി പുറത്താകാതെ നിന്നു . കെയ്ന്‍ വില്യംസണാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. സീസണില്‍ ഹൈദരാബാദ് രണ്ടാം ജയമാണിത്. ഏപ്രില്‍ 15 ന് കൊല്‍ക്കത്തക്കെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here