ഹൈക്കോടതിയിലേക്ക് 10,000 തൊഴിലാളികളുടെ മാര്‍ച്ച്

പണിമുടക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശം നിരോധിച്ച ഉത്തരവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ചൊവ്വ രാവിലെ 10ന് 10,000 തൊഴിലാളികള്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് 28, 29 തീയതികളില്‍ നടന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ ചോദ്യംചെയ്ത് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.

തൊഴിലാളികള്‍ക്ക് അവരുടെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കാതെയായിരുന്നു നിരോധ ഉത്തരവ്. തൊഴിലാളികള്‍ക്ക് സംഘംചേരാനും കൂട്ടായി വിലപേശാനും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാനും പണിമുടക്കാനുമുള്ള അവകാശം ഉറപ്പുനല്‍കുന്ന തൊഴില്‍നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് നിരോധ ഉത്തരവ്. സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നേതാക്കളായ എളമരം കരീം എംപി, ആര്‍ ചന്ദ്രശേഖരന്‍, കെ പി രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News