പാര്‍വതിയുടെ ഈ സ്വഭാവം പഠിക്കരുതെന്ന് മക്കളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്: തുറന്ന് പറഞ്ഞ് ജയറാം

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇടയ്ക്കിടെ താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ജയറാം തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ചും നടിയും ഭാര്യയുമായ പാര്‍വതിയെ കുറിച്ചുമെല്ലാം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ജോണ്‍ ബ്രിട്ടാസ് അവതാരകനായ ജെ.ബി ജംഗ്ഷനിലാണ് താരം മനസുതുറക്കുന്നത്.‘പാര്‍വതിയുടെ എല്ലാ സ്വഭാവവും മക്കള്‍ക്ക് ഇഷ്ടമാണ്.

‘പാര്‍വതിയുടെ എല്ലാ സ്വഭാവവും മക്കള്‍ക്ക് ഇഷ്ടമാണ്. ഇനി മക്കള്‍ക്ക് പാര്‍വതിയുടെ ഈ സ്വഭാവം ഉണ്ടാവരുത് എന്നാഗ്രഹിച്ച കാര്യമെന്ന് പറയുന്നത്. വല്ലപ്പോഴും മുറുക്കുന്ന ശീലമുണ്ട്, അശ്വതിയുടെ അമ്മ മുറുക്കും, എപ്പോഴുമില്ല. വല്ലപ്പോഴും ഒളിച്ച് ഒന്ന് മുറുക്കിക്കൊട്ടേ എന്ന് എന്റടുത്ത് വന്ന് ചോദിക്കും. കല്യാണത്തിനും മറ്റും പോവുമ്പോള്‍ അവിടെ വെറ്റിലയുണ്ടാവും, ഒരെണ്ണം എടുത്ത് തരാമോ എന്ന് എന്റടുത്ത് ചോദിക്കും. വൃത്തിക്കെടാണ് എടുക്കരുതെന്ന് ഞാന്‍ പറഞ്ഞാല്‍ ഒരെണ്ണം മാത്രമെന്ന് പറയും. പിന്നെ അത് കഴിഞ്ഞാല്‍ തീര്‍ന്നു. വര്‍ഷത്തില്‍ നാലോ അഞ്ചോ തവണയെ ഉണ്ടാവുകയുള്ളു. എങ്കിലും അതൊരു വൃത്തികെട്ട സ്വഭാവമാണ് അനുകരിക്കരുതെന്ന് പിള്ളേരോട് ഞാന്‍ എപ്പോഴും പറയും,’ ജയറാം പറയുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ ആണ് ജയറാമിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അഞ്ച് വര്‍ഷത്തിന് ശേഷം മീരാ ജാസ്മിന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നുവെന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. പത്മരാജന്‍ സംവിധനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമാജീവിതമാരംഭിക്കുന്നത്. കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെയാണ് താരം സിനിമയിലേക്കെത്തുന്നത്.

ഒരു ചെണ്ട വിദ്വാന്‍ കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങള്‍ ജയറാമിനെ കൂടുതല്‍ ജനശ്രദ്ധേയനാക്കി. 2011ല്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News