കെ വി തോമസിനെതിരെ നടപടിയെടുക്കരുത്; എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ

കെ വി തോമസിനെ പിന്തുണച്ച് കോണ്‍ഗ്രസ് യുവ എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളി. കെ വി തോമസിനെതിരെ നടപടി എടുക്കരുതെന്നും കഴിവുള്ളത് കൊണ്ടാണ് അദ്ദേഹത്തിന് അംഗീകാരവും അധികാരവും പദവിയും ലഭിച്ചതെന്നും കുന്നപ്പള്ളി പറഞ്ഞു. താന്‍ മാത്രം കോണ്‍ഗ്രസ്സില്‍ മതിയെന്ന് ചില നേതാക്കള്‍ ചിന്തിക്കുന്നത് അപകടമാണെന്നും എല്‍ദോസ്‌കുന്നപ്പള്ളി പറഞ്ഞു.

ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെ വി തോമസിനെ പിന്തുണച്ചും കെ സുധാകരനെതിരെ ഒളിയമ്പെയ്തും യുവ കോണ്‍ഗ്രസ് എം എല്‍ എ രംഗത്തെത്തിയത്. സി പി ഐ എം സെമിനാറില്‍ പങ്കെടുക്കുന്നത് വിലക്കിയ നേതൃത്വത്തിന്റെ നടപടിക്കെതിരെ കുന്നപ്പള്ളി ആഞ്ഞടിച്ചു.

കെ വി തോമസിനെ പോലുള്ള നേതാക്കളുടെ വിയര്‍പ്പാണ് ഇന്നത്തെ പാര്‍ട്ടിയുടെ ശക്തി. പ്രായമായവരെ ചേര്‍ത്തു പിടിക്കാന്‍ നേതൃത്വത്തിന് മനസ്സുണ്ടാവണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സി പി ഐ എം നെ മാതൃകയാക്കണം. കെ വി തോമസിനെതിരെ നടപടിക്ക് വാശി പിടിക്കുന്ന കെ സുധാകരനെയും കുന്നപ്പള്ളി വിമര്‍ശിച്ചു. താന്‍ മാത്രം കോണ്‍ഗ്രസ്സില്‍ മതിയെന്ന് ചില നേതാക്കള്‍ ചിന്തിക്കുന്നത് അപകടമാണെന്നും എല്‍ദോസ്‌കുന്നപ്പള്ളി പറഞ്ഞു.

2016 മുതല്‍ പെരുമ്പാവൂര്‍ എം എല്‍ എ യും മുന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന നേതാവുമാണ് എല്‍ദോസ് കുന്നപ്പള്ളി. കെ വി തോമസ് വിഷയത്തില്‍ നേതൃത്വത്തിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വരുകയാണ് കുന്നപ്പള്ളിയിലൂടെ. രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയാണ് കുന്നപ്പള്ളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News