നിയമം ഉണ്ടാക്കാന്‍ കോടതിക്ക് അവകാശമില്ല; നിയമം നടപ്പിലാക്കുകയാണ് കോടതിയുടെ ചുമതല: എളമരം കരീം എം പി

സംയുക്ത ട്രേഡ് യൂണിയന്റെ ഹൈക്കോടതി മാര്‍ച്ച് എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുന്ന വരാണ് എല്ലാവരുമെന്നും എന്നാല്‍ വിധി ജനങ്ങളുടെ അവകാശം നിഷേധിക്കുന്നതാണെങ്കില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും എളമരം കരീം എം പി പ്രതികരിച്ചത്.

നിയമം ഉണ്ടാക്കാന്‍ കോടതിക്ക് അവകാശമില്ലെന്നും എന്നാല്‍ നിയമം നടപ്പിലാക്കുകയാണ് കോടതിയുടെ ചുമതലയെന്നും എളമരം കരീം എം പി പ്‌റഞ്ഞു. തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ചരിത്രപരമായ ഒട്ടേറെ ഉത്തരവുകള്‍ കോടതികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി തൊഴിലാളികള്‍ക്ക് എതിരായി വിധി പറയാന്‍ കോടതികള്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ട്.

ജനങ്ങള്‍ക്ക് കോടതിയില്‍ നിന്നും നീതി ലഭിക്കാതെ വരുമ്പോഴാണ് അരാജകത്വം ഉണ്ടാവുകയെന്നും നിയമത്തെ ബഹുമാനിക്കുന്നത് ആരെയും പേടിച്ചിട്ടല്ലെന്നും ഇത് ബഹുമാനപ്പെട്ട കോടതികളും മനസ്സിലാക്കണമെന്നും എളമരം കരീം എം പി പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ പണിമുടക്ക് നടത്തിയത് നിയമപ്രകാരമാണ്. 14 ദിവസം മുമ്പ് നോട്ടീസ് നല്‍കിയ ശേഷമാണ് ബിപിസിഎല്‍ തൊഴിലാളികളടക്കം സമരത്തില്‍ പങ്കെടുത്തതെന്ന് എളമരം കരീം എം പി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News