സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടത്തും: മന്ത്രി വി അബ്ദുറഹ്മാന്‍

സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് ഇത്തവണ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. അടുത്ത ഏപ്രില്‍ 16 മുതല്‍ മെയ് 2 വരെയാകും മത്സരം നടക്കുക. സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങള്‍ എല്ലാം ഇതിനോടകം തന്നെ പൂര്‍ത്തിയായി. മഞ്ചേരിയിലും പയ്യനാടുമാകും വേദികള്‍.

സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് കായിക രംഗത്ത് ഉണര്‍വേകാന്‍് സഹായകമാകുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. ഇതുവഴി കേരള ഫുട്ബാള്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ടൂറിസം പോലെ സ്പോര്‍ട്‌സിനും അനുയോജ്യമായ അന്തരീക്ഷം ആണ് കേരളത്തില്‍. ഫുട്‌ബോളിന്റെ നാടായി കേരളത്തെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ സ്പോര്‍ട്‌സ് പോളിസിയുടെ കരട് തയ്യാറായെന്നും അടുത്ത മാസം പോളിസി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News