
ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വ്യവസായി നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കര്‍ അറസ്റ്റില്‍. ഈജിപ്തില്‍ നിന്നാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്.ഇന്റര്‍പോളിന്റെ സഹായത്തോടെ സുഭാഷ് ശങ്കറിനെ മുംബൈയിലെത്തിച്ച് സിബിഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാജ്യത്തെ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് മുങ്ങിയ നീരവ് മോദിയുടെ എറ്റവും അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് സുഭാഷ് ശങ്കറെന്നാണ് സിബിഐ പറയുന്നത്. തട്ടിപ്പില്‍ ഇയാളും പങ്കാളിയാണെന്നും അന്വേഷണ ഏജന്‍സി കരുതുന്നു. നീരവ് മോദിക്കൊപ്പം സുഭാഷ് ശങ്കറിനായും സിബിഐ നേരത്തെ ലുകൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here