നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടല്‍ നടത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടല്‍ നടത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. യെമന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിമിഷ പ്രിയയുടെ ബന്ധുക്കള്‍ക്ക് സഹായം ലഭ്യമാക്കും. എന്നാല്‍
ബ്ലഡ് മണി നല്‍കി കേസ് ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ചകളിലും നേരിട്ട് പങ്കെടുക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

അതേസമയം ബന്ധുക്കള്‍ക്കടക്കം യെമനിലേക്ക് യാത്രയ്ക്ക് സൗകര്യമൊരുക്കുമെന്ന മുന്‍നിലപാട് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. അതിനിടെ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.

ആദ്യം ബന്ധുക്കള്‍ മുഖേന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കട്ടെയെന്ന് ദില്ലി ഹൈക്കോടതി പറഞ്ഞു. നടപടികളില്‍ തടസമുണ്ടായാല്‍ ഉചിതമായ സമയത്ത് കോടതിയെ സമീപിക്കാവുന്നതാണെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News