‘പിണറായി പെരുമ’യിൽ ആവേശമായി ടൊവിനോ തോമസ്

‘പിണറായി പെരുമ’ സർഗോത്സവത്തിൽ തിളങ്ങി നടൻ ടൊവിനോ തോമസ്. സർഗോത്സവത്തിന്റെ പത്താം ദിവസത്തിലാണ് കാണികൾക്ക് ആവേശമാകാൻ ടൊവിനോ എത്തിയത്. സാംസ്കാരിക പരിപാടികളുടെ ഔപചാരിക ഉദ്ഘാടനവും താരം നിർവഹിച്ചു.

സംഘാടകസമിതി നൽകുന്ന ഉപഹാരമായ മുത്തപ്പൻതിരുവപ്പനയുടെ ശില്പം ഫെസ്റ്റിവൽ ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തി ടൊവിനോയ്ക്ക് കൈമാറി. ചലച്ചിത്ര പിന്നണിഗായകൻ ബിജുനാരായണൻ നയിച്ച ഗാനമേളയും അരങ്ങേറി. ചൊവാഴ്ച, ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയരായ താരങ്ങളുടെ ഗാനമേള നടക്കും.

അതേസമയം, നാരദൻ എന്ന ചിത്രമാണ് ടൊവിനോയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മായാനദിക്ക് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം കൂടിയാണിത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാർച്ച് മൂന്നിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’യാണ് ടൊവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ടൊവിനോയ്ക്കൊപ്പം ചിത്രത്തിൽ വേഷമിടുന്നുണ്ട്. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here