യേശുവിനെ കുരിശിൽ തറച്ച പോലെ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; കെ വി തോമസ്

യേശുക്രിസ്തുവിനെ ക്രൂശിച്ച പോലെ തന്നെയും കോൺഗ്രസ്സിലെ ചില നേതാക്കൾ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നുവെന്ന് കോൺഗ്രസ്സ് നേതാവ് KV തോമസ്. ആലപ്പുഴയിൽ കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . ഇടത് മതേതര ശക്തികളെ കൂട്ടുപിടിക്കാതെ കോൺഗ്രസ്സിന് ഇന്ന് BJP യെ ഒറ്റക്ക് നേരിടാൻ കഴിയുമോ എന്നും കെ വി തോമസ് ചോദിച്ചു.

താൻ എന്നും കോൺഗ്രസ്സ് പ്രവർത്തകൻ തന്നെയാണ് ,തനിക്കെതിരെ സത്യമല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു. താൻ 4 അന്വേഷണം നേരിട്ടയാൾ ഇത് പറഞ്ഞയാൾക്കെതിരെ അന്വേഷണം നടത്തിയാൽ ഞെട്ടിക്കുന്ന കാര്യങ്ങൾ പുറത്ത് വരുംമെന്നും അദ്ദേഹത്തെ പറഞ്ഞു.

തന്നെ എന്തിന് കോൺഗ്രസ്സിൽ നിന്ന് ചവിട്ടി പുറത്താക്കാൻ ശ്രമിക്കുന്നുവെന്നും ഗൺ പോയിൻ്റിൽ നിർത്തി ഭീഷണിപ്പെടുത്തി കളയാമെന്ന് കരുതേണ്ടെന്നും അദ്ദേഹം കെ വി തോമസ്.വ്യക്തിപരമായി ആക്ഷേപം ഉന്നയിക്കുന്നുവെന്നും മാന്യതയില്ലാത്ത സമരങ്ങൾ തനിക്കെതിരെ കോൺഗ്രസ് നടത്തുന്നുവെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു .

മറ്റ് നേതാക്കളെയും ഇതുപോലെ ആക്ഷേപിച്ചിരുന്നു.തന്നെ പുറത്താക്കാൻ പറ്റില്ല .താൻ അകത്ത് നിന്ന് ഫൈറ്റ് ചെയ്യും.പാർട്ടിക്കുള്ളിൽ നിന്ന് പ്രവർത്തിക്കും. എറണാകുളത്ത് ചില നേതാക്കൾ തനിക്ക് എതിരെ കോക്കസ്സായ് പ്രവർത്തിക്കുന്നു.എറണാകുളത്ത് കോൺഗ്രസ്സിന് അടിത്തറ പാകിയത് താനാണെന്നും സ്ഥാനമാനങ്ങൾ ജനം തന്നതാനെന്നും അദ്ദേഹം പറഞ്ഞു.

സമുദായം പറഞ്ഞു അധിക്ഷേപിക്കുന്നത് ശരിയല്ല.വീട്ടിൽ താമരവളത്തിയതിന് തന്നെ BJP ആക്കി.യേശുവിനെ കുരിശിൽ തറച്ച പോലെ തന്നെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു.BJP യെ എതിർക്കാൻ ഇടതു ശക്തികളെ യോജിപ്പിക്കാതെ കോൺഗ്രസ്സിന് ഒറ്റക്ക് നിൽക്കാൻ കഴിയുമോ എന്ന് സ്വയം ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News