മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ കബളിപ്പിച്ച സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം പിടിയില്‍

മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ കബളിപ്പിച്ച സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം പിടിയില്‍. വയനാട് സൈബര്‍ പൊലീസാണ് പഞ്ചാബില്‍ നിന്ന് നാല് പ്രതികളെ പിടികൂടിയത്. മീനങ്ങാടി സ്വദേശിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചെതെങ്കിലും കോട്ടയം, പത്തനംതിട്ട ഉള്‍പ്പടെ സംസ്ഥാനത്തിന് വിവിധഭാഗങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി.

പഞ്ചാബ് ബട്ടിന്‍ഡ സ്വദേശികളായ ചരണ്‍ജീത് കുമാര്‍, രാജ്‌നീഷ് കുമാര്‍, ഇന്ദര്‍പ്രീത് സിങ്ങ്, കപില്‍ ഗര്‍ഗ് എന്നിവരാണ് പ്രതികള്‍. കാനഡയിലേക്കുള്ള വിസയായിരുന്നു പ്രധാന വാഗ്ദാനം. കല്‍പറ്റ സൈബര്‍ പൊലീസ് പഞ്ചാബിലെ ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും അതിസാഹസികമായാണ് ഇവരെ പിടികൂടിയത്.

പ്രതികളുടെ ബാങ്ക് വിവരങ്ങള്‍ പരിശോധിച്ചതിലൂടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇവര്‍ കോടികള്‍ തട്ടിച്ചതായി പൊലീസിന് വിവരം ലഭിച്ചു. സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയായിരുന്നു പ്രതികളുടെ തട്ടിപ്പ്. വിസ തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ സ്ത്രീയെ പിടികൂടാനുള്ള ശ്രമം തുടരുന്നതായും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here