കാലത്തിനനുസരിച്ച് പരിഷ്‌കരിച്ച ഗവേഷണം ആരോഗ്യ മേഖലയില്‍ ആവശ്യമാണ്: മന്ത്രി വീണാ ജോര്‍ജ്

കാലത്തിന് അനുസരിച്ച് പരിഷ്‌കരിച്ച ഗവേഷണം ആരോഗ്യ മേഖലയില്‍ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖല മുന്‍പന്തിയിലാണ്. മോഡേണ്‍ മെഡിസിന്‍, ആയര്‍വേദം, ഹോമിയോ എന്നീ മേഖലകളില്‍ ഇനിയും കൂടുതല്‍ ഗവേഷണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

ഹോമിയോപ്പതി മേഖലയില്‍ പുതിയ പഠനങ്ങളും ഗവേഷണ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനാണ് ‘ഹാര്‍ട്ട്’ എന്ന പദ്ധതി ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ലോക ഹോമിയോപ്പതി ദിനാചരണത്തോടനുബന്ധിച്ച് നടന്ന ഹാര്‍ട്ട് പദ്ധതിയുടെ ഉദ്ഘാടനവും ഒപ്പം ത്രൈമാസികയുടെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തിന് മാതൃകയാകാന്‍ ഹോമിയോ സമൂഹത്തിന് കഴിയണം. അതിന് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നതായും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here