മണ്ണാർക്കാട് വിദ്യാത്ഥിനി ബസിൽ നിന്നും തെറിച്ച് വീണു

പാലക്കാട് മണ്ണാർക്കാട് വിദ്യാത്ഥിനി ബസിൽ നിന്നും തെറിച്ച് വീണു. പത്താം ക്ലാസ് വിദ്യാർത്ഥി മാജിദ തസ്നിയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാർക്കാട് കുന്തിപ്പുഴയിലാണ് അപകടമുണ്ടായത്.

വിദ്യാർത്ഥിനിയെ ആദ്യം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.

കുന്തിപ്പുഴ വളവ് തിരിയുമ്പോഴായിരുന്നു ബസിൽ ഡോറിന്റെ സമീപത്ത് നിന്നിരുന്ന കുട്ടി നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചുവീണത്. തൊട്ടുപിറകെ വന്ന ഇരുചക്ര വാഹനത്തിൽ വന്നവർ പെട്ടെന്ന് ബ്രേക്കിട്ടതിനാൽ വൻ അപകടം ഒഴിവായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News