‘സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം നേരിട്ട് അറിഞ്ഞു’ അപകടത്തെ കുറിച്ച് ഗിന്നസ് പക്രു

കോട്ടയം: തിരുവല്ലയില്‍വെച്ചുണ്ടായ അപകടത്തില്‍ പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടതിന് ഗിന്നസ്പക്രു നന്ദി പറയുന്നത് സീറ്റ്‌ബെല്‍റ്റിന്. ”സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യംനേരിട്ട് അറിഞ്ഞു. ദൈവത്തിന് നന്ദി” -പക്രു പറയുന്നു. എതിര്‍ദിശയില്‍നിന്നുവന്ന ലോറി നിയന്ത്രണംവിട്ട് വന്നിടിച്ചിട്ടും തനിക്ക് ഒരു പോറല്‍ പോലുമേറ്റില്ല. ഞാന്‍ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എന്റെ കാര്‍ ഓടിച്ച ശിവനും, അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും എസ്.ഐ. ഹുമയൂണ്‍ സാറിനും സുഹൃത്തായ മാത്യു നൈനാനും വീട്ടിലെത്തിച്ച ട്വിന്‍സ് ഈവന്റ്‌സ് ഉടമ ടിജുവിനും നന്ദി. ഒപ്പം പ്രാര്‍ത്ഥിച്ചവര്‍ക്കും വിളിച്ച പ്രിയ സുഹൃത്തുക്കള്‍ക്കും പക്രു തന്റെ ഫെയ്‌സ് ബുക്കിലൂടെ നന്ദി പറയുന്നു.

ചലച്ചിത്ര നടന്‍ ഗിന്നസ് പക്രു (അജയ് കുമാര്‍) സഞ്ചരിച്ചിരുന്ന കാര്‍ തിരുവല്ല ബൈപ്പാസില്‍ പാഴ്സല്‍ ലോറിയുമായി കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. ബൈപ്പാസിലെ മഴുവങ്ങാടുചിറയ്ക്കു സമീപത്തെ പാലത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.

മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ദിശയില്‍നിന്നുവന്ന കാറിന്റെ പിന്‍വശത്തെ ടയറില്‍ ഇടിക്കുകയായിരുന്നു. ഗിന്നസ് പക്രു തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്നു. മറ്റൊരു കാറില്‍ പക്രു കൊച്ചിയിലേക്കുപോയി. തിരുവല്ല പോലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News