കാസര്‍കോഡ് അരക്കോടി രൂപയുടെ സ്വര്‍ണ്ണവുമായി രണ്ട് പേര്‍ പിടിയില്‍

കാസര്‍കോഡ് അരക്കോടി രൂപയുടെ സ്വര്‍ണ്ണവുമായി രണ്ട് പേര്‍ പിടിയില്‍. ഉപ്പള കൈക്കമ്പയില്‍ നിന്നാണ് മഞ്ചേശ്വരം പൊലീസ് ഇവരെ പിടികൂടിയത്.

കാസര്‍കോഡ് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ഗോരഖ്‌നാഥ് പട്ടീല്‍, സാംഗ്ലി സ്വദേശി രാമചന്ദ്ര എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് പിടികൂടിയത്. കാറില്‍ കാസര്‍കോട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇരുവരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉപ്പള കൈക്കമ്പയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് പൊലീസ് പരിശോധിക്കുകയായിരുന്നു.

പരിശോധനയില്‍ 1 കിലോ 38 ഗ്രാം സ്വര്‍ണ്ണം ഇവരില്‍ നിന്നും കണ്ടെടുത്തു. പഴയ സ്വര്‍ണം വാങ്ങി ഉരുക്കി ആഭരണങ്ങള്‍ നിര്‍മിക്കുന്നവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. പിടികൂടിയ സ്വര്‍ണ്ണത്തിന് അരക്കോടിയിലേറെ രൂപ വില വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News