കെഎസ്ഇബി സമരം അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സിഐടിയു

കെഎസ്ഇബി ചെയര്‍മാനെതിരെ സമരം ശക്തമാക്കി ജീവനക്കാര്‍. ജീവനക്കാരുടെ റിലേ സത്യാഗ്രഹസമരം കെഎസ്.ഇ.ബി ആസ്ഥാനത്ത് തുടരുന്നു.

ജീവനക്കാരുടെ സമരത്തില്‍ മന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സിഐടിയു. ചെയര്‍മാന് മീഡിയാ മാനിയാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനില്‍കുമാര്‍ ആരോപിച്ചു..

 കെഎസ്ഇബി ചെയര്‍മാന്റെ നിരന്തര പ്രകോപനത്തില്‍ ജീവനക്കാരുടെ പ്രതിഷേധം തുടരുകയാണ്. ജീവനക്കാരുടെ സമരത്തില്‍ മന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സിഐടിയു രംഗത്തെത്തി.

ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിയുടെ ഭാഗത്തുനിന്ന് ഇടപെല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും നേതാക്കള്‍ പങ്കുവച്ചു.  അതേസമയം ജീവനക്കാരുടെ റിലേ സത്യാഗ്രഹസമരം കെഎസ്.ഇ.ബി ആസ്ഥാനത്ത് തുടരുകയാണ്.

മന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഓഫീസ് ഉപരോധമടക്കമുള്ള സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും സംഘടനാ നേതാക്കള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News