കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

എംസി റോഡില്‍ മലമുറിയില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. അപകടത്തില്‍ പിക്കപ്പ് ഓടിച്ചിരുന്ന മലയിടം തുരുത്ത് മണ്ണേപറമ്പില്‍ ഷിഹാബ് (29) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ആറോടെയാണ് അപകടം. പാലക്കാടിന് പോവുകയായിരുന്ന ബസും പുല്ലുവഴി ഭാഗത്തേക്ക് ഇടിയന്‍ ചക്ക കയറ്റാന്‍ പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് അപകടത്തില്‍പ്പെട്ടത്.

പിക്കപ്പില്‍ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ബസില്‍ ഉണ്ടായിരുന്നവര്‍ക്ക് കാര്യമായ പരുക്കുകള്‍ ഇല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News