നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് അപേക്ഷ ചോർന്ന സംഭവത്തിൽ റിപ്പോർട്ട് നൽകാൻ എഡിജിപിക്ക് നിർദേശം

നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ച് അപേക്ഷ ചോർന്ന സംഭവത്തിൽ റിപ്പോർട്ട് നൽകാൻ എ ഡി ജി പി ക്ക് നിർദേശം. കൊച്ചിയിലെ വിചാരണ കോടതിയുടേതാണ് നടപടി.

സംഭവത്തിൽ അന്വേഷണ ഉദ്യേഗസ്ഥൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് എ ഡി ജി പിയോട് ഈ മാസം 18നകം റിപ്പോർട്ട് നൽകാൻ കോടതി നിർദേശം.

കോടതി നിർദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് കോടതിയിൽ ഹാജരായി വിശദീകരണം നൽകിയിരുന്നു.

അപേക്ഷയുടെ പകർപ്പ് തന്റെ കൈവശം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത് എന്നാണ് ബൈജു പൗലോസ് നൽകിയ വിശദീകരണം. മാർച്ച് 30 ന് കോടതിയിൽ നൽകിയ പ്രസ്തുത അപേക്ഷയുടെ പകർപ്പ് അഡ്വക്കേറ്റ് ജനറലിനും നൽകിയിരുന്നതായി ബൈജു പൗലോസ് കോടതിയിൽ പറഞ്ഞു.

ഈ വിശദീകരണത്തിൽ അത്യപ്തി രേഖപ്പടുത്തിയ കോടതി ക്രൈം ബ്രാഞ്ച് എഡി ജി പിയോട് ഈ മാസം 18 നകം വിശദീകരണം നൽകാൻ നിർദേശിക്കുകയായിരുന്നു.

തുടരന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു എന്ന പരാതിയിൻ മേലാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിരുന്നത്.

കോടതി രേഖകൾ ദിലീപിന്റെ ഫോണിലേക്ക് വന്ന സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നുള്ള അപേക്ഷ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു കോടതിയുടെ നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here