കെ വി തോമസിനെ സ്വാഗതം ചെയ്ത് പി സി ചാക്കോ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ സ്വാഗതം ചെയ്ത് പി സി ചാക്കോ. കോണ്‍ഗ്രസ് സംസ്‌ക്കാരമുള്ളവരുടെ പാര്‍ട്ടിയാണ് എന്‍ സി പിയെന്നും കെ വി തോമസിനെ എന്‍ സി പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പി സി ചാക്കോ പറഞ്ഞു.

കെ വി തോമസിനെ പുറത്താക്കാന്‍ കോണ്‍ഗ്രസുകാര്‍ സെമിനാര്‍ ഒരു കാരണമാക്കിയെന്ന് പി സി ചാക്കോ പറഞ്ഞു.

എന്‍ സി പിയില്‍ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ തിരുത്തുമെന്നും പുതിയ ആളുകള്‍ കടന്നുവരുമ്പോള്‍ ആര്‍ക്കെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും പി സി ചാക്കോ കൂട്ടിച്ചേര്‍ത്തു.

സി പി ഐ എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതിരോധങ്ങളെ അവഗണിച്ച് കെ വി തോമസ് സെമിനാറില്‍ പങ്കെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News