ചായക്കൊപ്പം നല്ല ക്രഞ്ചി എഗ്ഗ് റിബണ്‍ പക്കോട ആയാലോ?

വൈകുനേരത്ത് നല്ല മഴയൊക്കെ ആണല്ലോ. ചൂട് ചായകുടിക്കാൻ പറ്റിയ സമയവുമാണ്. അതിന്റെ കൂടെ എഗ്ഗ് റിബണ്‍ പക്കോട കൂടി ആയാലോ കലക്കും.

ചേരുവകള്‍

മുട്ട – 3
പച്ചമുളക് – 2
സവാള – ഒന്നിന്റെ പകുതി
ഇഞ്ചി – ചെറിയ കഷണം
കറിവേപ്പില
ഉപ്പ്
ഓയില്‍
കടലമാവ് – 1/2 കപ്പ്‌
അരിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
കായപ്പൊടി – 1/4 ടീസ്പൂണ്‍
ബേക്കിങ് സോഡാ – 1/4 ടീസ്പൂണില്‍ താഴെ
മുളകുപൊടി – 1/2 ടീസ്പൂണ്‍
വെള്ളം

തയ്യാറാക്കുന്ന വിധം

മുട്ട, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില അല്പം ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഒരു ഫ്രൈയിങ് പാനില്‍ എണ്ണ തടവി ഓംലറ്റ് ഉണ്ടാക്കി എടുക്കണം. അതിന് ശേഷം കടലമാവ്, അരിപ്പൊടി, കായപ്പൊടി, മുളകുപൊടി, വെള്ളം, ബേക്കിങ് സോഡാ അല്‍പം ഉപ്പ് എല്ലാം കൂടി ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച്‌ ബാറ്റര്‍ തയാറാക്കണം. അതു കഴിഞ്ഞ് ഓംലറ്റ് നീളത്തില്‍ കട്ട്‌ ചെയ്ത് ഓരോ പീസും ബാറ്ററില്‍ മുക്കി ചൂടായ എണ്ണയില്‍ ഇട്ട് ഫ്രൈ ചെയ്ത് എടുത്ത് സോസിന്റെ കൂടെ ചൂടോടെ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News