കുട്ടിപ്പട്ടാളത്തെ കയ്യിലെടുക്കാം ‘മുട്ട ബിസ്‌കറ്റ്’

പഴമ മണക്കുന്ന മുട്ട ബിസ്‌കറ്റ്.. പണ്ട് കാലങ്ങളില്‍ മിക്കവീചുകളിലും നാലുമണി പലഹാരമായി മുട്ട ബിസ്‌കറ്റ് കാണാറുണ്ട്. ഇന്നത് ചുരുങ്ങിയെന്ന് തോന്നുന്നു. എങ്കിലും കുട്ടികള്‍ക്ക് പ്രിയമാണ് ഈ ബിസ്‌കറ്റ്. നിങ്ങള്‍ക്ക് വീട്ടില്‍ നിന്നും എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്.

ചേരുവകള്‍

മൈദ 3/4 കപ്പ്
ബേക്കിങ് പൗഡര്‍ 1/2 ടീസ്പൂണ്‍
ഉപ്പ് 2 നുള്ള്
വനില എസന്‍സ് 1/2 ടീസ്പൂണ്‍ (ആവശ്യമെങ്കില്‍)
മഞ്ഞ ഫുഡ് കളര്‍ ആവശ്യമെങ്കില്‍
പഞ്ചസാര പൊടിച്ചത് 5 ടേബിള്‍സ്പൂണ്‍
നെയ്യ് അല്ലെങ്കില്‍ ബട്ടര്‍ 2 ടേബിള്‍സ്പൂണ്‍
മുട്ട 2

തയ്യാറാക്കുന്നവിധം

ആദ്യം മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ച് അരിപ്പയിലൂടെ അരിച്ച് എടുത്ത് വയ്ക്കാം. ഒരു ബൗളില്‍ മുട്ടയും പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ഇതിലേക്ക് വനില എസന്‍സ്, ബട്ടര്‍ എന്നിവ ചേര്‍ക്കാം. ഈ മിശ്രിതം ഒരു പേപ്പര്‍ ബാഗിലാക്കി ഫ്രൈയിങ് പാനിലേക്ക് ഓരോ ചെറിയ വട്ടങ്ങളായി ഇടാം. ചൂടായ ദോശക്കല്ലിന് മുകളില്‍ ഫ്രൈയിങ് പാന്‍ വച്ച് 10 അല്ലെങ്കില്‍ 15 മിനിറ്റ് വേവിച്ചെടുക്കാം. പത്ത് മിനിറ്റ് മൂടി വച്ച ശേഷം വെന്തില്ലെങ്കില്‍ തുറന്ന് വച്ച് വേവിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News