പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ച് അമ്മ; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു

പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ച് അമ്മ. ജമ്മു കശ്മീരിലെ സാമ്പ ജില്ലയിലെ അപ്പര്‍ കമില പുര്‍മണ്ഡലിലാണ് പിഞ്ചുകുഞ്ഞിനെ അമ്മ ക്രൂരമായി മര്‍ദിച്ച സംഭവം നടന്നത്. മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് യുവതി നിഷ്‌കരുണം മര്‍ദിക്കുന്നത്.

പുര്‍മണ്ഡല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രീതി ശര്‍മയെന്ന യുവതിയെ അറസ്റ്റ് ചെയ്തു. മര്‍ദനത്തിന്റെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീഡിയോയില്‍, യുവതി പിഞ്ചുകുഞ്ഞിനെയും മടിയിലിരുത്തി ആരോടോ വഴക്കിടുന്നത് കാണാം. മടിയില്‍ കിടക്കുന്ന പിഞ്ചുകുഞ്ഞ് കരയുമ്പോള്‍ പ്രകോപിതയായ അമ്മ കുഞ്ഞിനെ പല വട്ടം ശക്തിയായി മര്‍ദിക്കുന്നതും ഞെരുക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് ദേഷ്യം നിയന്ത്രിക്കാനാവാതെ വരുമ്പോള്‍ കുഞ്ഞിനെ യുവതി കട്ടിലില്‍ ആഞ്ഞടിക്കുന്നുമുണ്ട്. മര്‍ദിക്കുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും യുവതിയുടെ മാനസികാവസ്ഥയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News