ശ്രീനിവാസൻ്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടു; വെന്‍റിലേറ്റർ സഹായം മാറ്റി

നടൻ ശ്രീനിവാസൻ്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ. വെൻ്റിലേറ്റർ സഹായം മാറ്റി. കുടുംബാംഗങ്ങളുമായി സംസാരിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു.

മാര്‍ച്ച് 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച അദ്ദേഹത്തെ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News