വര്‍ക്കലയില്‍ സിഐടിയു പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം വര്‍ക്കലയില്‍ സിഐടിയു പ്രവര്‍ത്തകന് വെട്ടേറ്റു. മുട്ടപ്പലം സ്വദേശി സുല്‍ഫിക്കറിനാണ് വെട്ടേറ്റത്ത്. കഞ്ചാവ് മാഫിയയെ ചോദ്യം ചെയ്തതിന് മൂന്നംഗ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സുല്‍ഫിക്കറിന്റെ വീടിന് സമീപത്ത് ഏറെനാളായി കഞ്ചാവ് മാഫിയയുടെ ശല്യമുണ്ടായിരുന്നു.

ഇതിനെതിരെ സുല്‍ഫിക്കര്‍ പലപ്പോഴും പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് സുല്‍ഫിക്കര്‍ ഇവരുമായി വാക്കുതര്‍ക്കമുണ്ടായി. പ്രദേശവാസികള്‍ അല്ലാത്ത ആഷിഖ്, ഹമീദ്, ദേവന്‍ എന്നിവര്‍ സംസാരിക്കാന്‍ ആയി വിളിച്ചു കൊണ്ട് പോയി വെട്ടുകയായിരുന്നു.

ഹമീദ് ഒരു വടിവാള്‍ എടുത്തു നല്‍കുകയും ദേവന്‍ കഴുത്തു നോക്കി വെട്ടുകയും സുല്‍ഫിക്കര്‍ ഒഴിഞ്ഞു മാറിയെങ്കിലും മുഖത്ത് ആഴത്തില്‍ വെട്ടേറ്റു എന്നുമാണ് ദൃക്സാക്ഷി പറയുന്നത്. വെട്ടേറ്റ സുല്‍ഫിക്കറിനെ നാട്ടുകാര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിച്ചു.

സുല്‍ഫിക്കറിന്റെ മുറിവിന് 25 ഓളം സ്റ്റിച്ചുകള്‍ ഇടേണ്ടി വന്നു. സംഭവത്തില്‍ അയിരൂര്‍ പോലീസ് പ്രതികളായ മൂന്ന് പേര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്നും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News