കാവ്യയെ നാളെ ചോദ്യം ചെയ്തേക്കില്ല

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ നാളെ ചോദ്യം ചെയ്തേക്കില്ല. ആലുവ പൊലീസ് ക്ലബ്ബിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എന്നാല്‍ കാവ്യ മാധവനെ എവിടെ വെച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായില്ല.

വീട്ടിൽ വെച്ച് ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ദിലീപിൻ്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ അടുത്ത ദിവസം ചോദ്യം ചെയ്യും.

അതേസമയം നടിയെ ആക്രമിച്ച കേസ്സില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി.

ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തെളിവ് നശിപ്പിച്ചു എന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here