മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : മലയാളം, തമിഴ്, കന്നട ചോദ്യങ്ങൾക്കൊപ്പം ഇംഗ്ലീഷും പരിഗണനയിലെന്ന് പി എസ് സി

പി എസ് സി പരീക്ഷയുടെ ചോദ്യ പേപ്പർ തമിഴിലേക്ക് മൊഴി മാറ്റുമ്പോൾ സംഭവിക്കുന്ന തർജമ പിഴവ് പരിഹരിക്കാൻ അതത് ഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയിൽ കൂടി ചോദ്യങ്ങൾ ചോദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് പി എസ് സി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. തമിഴ് മീഡിയം ചോദ്യ പേപ്പറുകളിൽ തർജമ പിശകുകളും അക്ഷര തെറ്റുകളും സംഭവിക്കുന്നതു കാരണം ജോലിക്കുള്ള അവസരം നഷ്ടമാവുകയാണെന്ന പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പി എസ് സി സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.

തർജമ പിശകുകൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പി എസ് സി സമ്മതിച്ചു. മലയാളം, തമിഴ്, കന്നട ഭാഷകളിൽ നടത്തുന്ന പരീക്ഷകൾക്കാണ് ഇംഗ്ലീഷ് ചോദ്യങ്ങൾ കൂടി നൽകാൻ ആലോചിക്കുന്നത്. എത്രയും വേഗം പരാതിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാർ സ്വദേശികളായ ഉദ്യോഗാർത്ഥികൾ സമർപ്പിച്ച പരാതിയിലാണ് നടപടി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News