‘ഒറ്റക്കൊമ്പന് കൂച്ചുവിലങ്ങ്; ഹർജി സുപ്രീംകോടതി തള്ളി

സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനെ’ വിലക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.

ഒറ്റക്കൊമ്പനെതിരെ ഫയല്‍ ചെയ്ത കേസില്‍ ഇടപെടേണ്ടതില്ല എന്ന് സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. വിചാരണ നടപടികള്‍ വേഗത്തിലാക്കാനും ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുവാനും കോടതി ആവശ്യപ്പെട്ടു.

പകര്‍പ്പാവകാശ ലംഘനം നടത്തി എന്നാരോപിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം നല്‍കിയ പരാതിയിലായിരുന്നു സിനിയമിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെയാണ് ഒറ്റക്കൊമ്പന്റെ അണിയറപ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന സിനിമയുടെ കഥാ പശ്ചാത്തലവും കഥാപാത്രത്തിന്റെ പേരും ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്.ഹരജിക്ക് പിന്നാലെ സിനിമയുടെ നിര്‍മ്മാണ ജോലികള്‍ക്ക് ജില്ലാ കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2021 ഏപ്രിലില്‍ ഈ വിധി ഹൈക്കോടതി ശരിവെച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News