ബിസ്‌ക്കറ്റിൽ നിറച്ച് ഉറുമ്പ് ; സങ്കടം പറഞ്ഞ് യുവതി

ബിസ്‌ക്കറ്റ് പോലുള്ള പലഹാരങ്ങള്‍ നമുക്കേവര്‍ക്കും പ്രിയങ്കരമാണ്. പലതരം ബിസ്‌ക്കറ്റുകള്‍ നാം കഴിക്കാറുമുണ്ട്. ചോക്ലേറ്റ് തരികളുള്ളതും മറ്റ് വസ്‌തുക്കള്‍ ചേര്‍ത്തതുമായ ബിസ്‌ക്കറ്റ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരം തന്നെ. ഇവിടെയും അത്തരത്തില്‍ ആസ്വദിച്ചുള്ള ഒരു ബിസ്‌ക്കറ്റ് തീറ്റ തന്നെയായിരുന്നു നടന്നത്‌. പക്ഷെ സംഗതി സോഷ്യല്‍ മീഡിയയിലിപ്പോള്‍ വന്‍ ഹിറ്റായി മാറിയിരിക്കുന്നു

ബിസ്‌ക‌റ്റ് കഴിച്ച യുവതി, പക്ഷെ താന്‍ കഴിച്ചത് ഉറുമ്പുകളെയായിരുന്നുവെന്ന് പിന്നീടാണറിഞ്ഞത്.ബിസ്‌ക്കറ്റില്‍ വിതറിയിരുന്നത് മധുര വിഭവമല്ലെന്നും കറുത്ത ഉറുമ്പുകളാണെന്നും സൂക്ഷ്‌മ നോട്ടത്തില്‍ അവര്‍ തിരിച്ചറിയുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ യുവതി തന്നെ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്‌തു. ബിസ്‌ക്കറ്റില്‍ നിറയെ ഉണ്ടായിരുന്ന ഉറുമ്പുകളേയും അവര്‍ വീഡിയോയില്‍ സൂം ചെയ്‌ത്‌ കാണിക്കുന്നുണ്ട്‌

രണ്ട് ബിസ്‌ക്കറ്റ് താനിപ്പോഴെ കഴിച്ചിട്ടുണ്ടെന്നും അവര്‍ സങ്കടത്തോടെ പറയുന്നു. നിരവധി കൗതുകകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News