എം കൃഷ്ണന്‍ സ്‌മരണിക മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു

കേന്ദ്ര സർക്കാർ ജീവനക്കാരുടെ അനിഷേധ്യ നേതാവ് ആയിരുന്ന എം. കൃഷ്ണൻ്റെ പേരിലുള്ള സ്മരണിക മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

എം. കൃഷ്ണനെ കുറിച്ച് വിവിധ നേതാക്കൻമാരും സുഹൃത്തുക്കളും എഴുതിയ ലേഖനങ്ങളും വിവിധ വിഷയങ്ങളെ കുറിച്ച് എം. കൃഷ്ണൻ എഴുതിയ കുറിപ്പുകളും ഫോട്ടോകളും അടക്കം 344 പേജ് വരുന്നതാണ് പുസ്തകം.

കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയാണ് സ്മരണിക പുറത്തിറക്കിയത്. സ്മരണിക മുഖ്യമന്ത്രി പിണറായി വിജയൻ മേയർ ആര്യ രാജേന്ദ്രന് നൽകി പ്രകാശനം ചെയ്തു.

പ്രകാശന ചടങ്ങിൽ കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. രാജേന്ദ്രൻ, പ്രസിഡണ്ട് വി. ശ്രീകുമാർ, എം. കൃഷ്ണന്റെ ഭാര്യ സരോജിനി, പുസ്തകത്തിന്റെ എഡിറ്റർ ഉണ്ണികൃഷ്ണൻ ചാഴിയാട്, എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News