വേനൽ മഴയാണല്ലോ, മുടിക്ക് നൽകാം അല്പം കരുതൽ!!

മഴക്കാലമായാൽ മുടി മഴ നനഞ്ഞ് ആകെ നാശമാകും , താരനും കായയും മുടി കൊഴിച്ചിലുമൊക്കെയായി ആകെ പ്രശ്‌നം തന്നെയാണ് പലർക്കും. എന്നാൽ മഴക്കാലത്തെയറിഞ്ഞ് ഒരല്പം കരുതലും പരിചരണവും മുടിക്ക് നല്‍കിയാല്‍ മതി.മഴക്കാലത്ത് മറ്റുകാലത്തേക്കാള്‍ മൂന്നിരട്ടി മുടി കൊഴിയുവാന്‍ സാധ്യതയുണ്ട്.

മുടിയുടെ ആരോഗ്യത്തില്‍ ശ്രദ്ധ വെച്ചാല്‍ ഈ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാം. പോഷകഗുണമുള്ള ആഹാരം കഴിക്കുന്നത് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും. കശുവണ്ടി, ബദാം, ഇലക്കറികള്‍, പപ്പായ, ഗോതമ്പ്, സോയ ബീന്‍ തുടങ്ങി വിറ്റമിന്‍ ഇ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ദിവസവും കഴിക്കുന്നത് മുടിയുടെ കരുത്ത് വര്‍ധിപ്പിക്കും.

ആഴ്ചയിലൊരിക്കലെങ്കിലും ഇളം ചൂടുള്ള വെളിച്ചെണ്ണ തലയില്‍ തടവുന്നത് താരനകറ്റും. കറ്റാര്‍വാഴ ഇടിച്ച് പിഴിഞ്ഞ് തലയില്‍ നന്നായി തേച്ചു പിടിച്ചാല്‍ മുടി കൊഴിച്ചില്‍ കുറയും. ചുവന്നുള്ളിയും തുളസിയും ഇടിച്ച് കായുള്ള മുടിയില്‍ പുരട്ടുന്നത് നല്ലതാണ്. ആഴ്ചയില്‍ ഒരിക്കല്‍ ആവണക്കെണ്ണ തേച്ച് മസാജ് ചെയ്യുക. ഒരു ചെറിയ സ്പൂണ്‍ ആവണക്കെണ്ണ, ഗ്ലിസറിന്‍, വിനാഗിരി എന്നിവ ചേര്‍ത്തു തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ തടയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News