
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്‌ത കേസില്‍ ഭര്‍ത്താവിന് എട്ട് വര്‍ഷം തടവും 40000 രൂപ പിഴയും. രാമക്കല്‍മേട് സ്വദേശിനിയായ മഞ്‌ജു ആത്മഹത്യ ചെയ്‌ത കേസില്‍ ഇവരുടെ ഭര്‍ത്താവ് സുജിത്തിനെയാണ് കോടതി ശിക്ഷിച്ചത്.
ആത്മഹത്യാപ്രേരണ, ഭാര്യയോടുള്ള ക്രൂരമായ ഇടപെടല്‍ എന്നിവ ഭർത്താവിൻ്റെ ഭാഗത്ത് നിന്നും ഇവർ അനുഭവിക്കേണ്ടി വന്നിരുന്നുവെന്ന് കോടതി കണ്ടെത്തി. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി അനീഷ് കുമാറിന്റെ വിധി.
ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രതിയായ സുജിത്തിനാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. 2016ലായിരുന്നു മഞ്‌ജു ആത്മഹത്യ ചെയ്‌തത്.
ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ ആകെ വിറ്റു നശിപ്പിച്ച പ്രതി ഇവരെ ശാരീരികമായി നിരന്തരം ഉപദ്രവിക്കുന്നതും പതിവായിരുന്നു.
മരണപ്പെടുമ്പോള്‍ ഒന്നരവയസു മാത്രം പ്രായമുണ്ടായിരുന്ന ഇവരുടെ കുഞ്ഞിനെ മഞ്‌ജുവിൻ്റെ സഹോദരിയാണ് നോക്കി വളര്‍ത്തിയത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്‌പ്രോസിക്യൂട്ടര്‍ എബി ഡി. കോലോത്ത് ഹാജരായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here