പ്രകൃതിക്ഷോഭ ദുരിതാശ്വാസം ; കഴിഞ്ഞ വർഷം കർഷകർക്ക് നൽകിയത് 115.98 കോടി രൂപ

കഴിഞ്ഞ സാമ്പത്തിക വർഷം 115.98 കോടി രൂപ ദുരിതാശ്വസ ഇനത്തിലും സംസ്ഥാന വിള ഇൻഷുറൻസ് ഇനത്തിലുമായി കർഷകർക്ക് അനുവദിച്ചതായി കൃഷി മന്ത്രി അറിയിച്ചു. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 31.79 കോടി രൂപയും പ്രകൃതി ക്ഷോഭ ദുരന്തത്തിൻ്റെ നഷ്ടപരിഹാരത്തിനായുള്ള പ്ലാൻ ഫണ്ടിൽ നിന്നും 67.29 കോടി രൂപയും ദുരന്ത പ്രതികരണ ഫണ്ടിൽ നിന്നും 16.92 കോടി രൂപയുമാണ് അനുവദിച്ചത്.

1,10,677 കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. കഴിഞ്ഞ വർഷം 2,04,100 കർഷകർ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായി ചേർന്നിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ പ്രകൃതിക്ഷോഭവും, അടിക്കടി ഉണ്ടാകുന്ന വിളനാശവും മൂലം കാർഷിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്.

സർക്കാർ പ്രത്യേക പരിഗണന നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് വിഹിതത്തിൽ കവിഞ്ഞ് മുൻ കാലങ്ങളെ അപേക്ഷിച്ച് ഇത്രയും തുക കർഷകർക്ക് അനുവദിക്കാനായതെന്ന് കൃഷിമന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here