
കരിപ്പൂരില്‍ പൊലീസിന്റെ വന്‍ സ്വര്‍ണവേട്ട. 2 യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി. 2 കരിയര്‍മാരടക്കം 6 പേരും 2 കാറുകളും പിടിച്ചെടുത്തു
കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി ടെര്‍മിനലിന് പുറത്തിറങ്ങിയവരുടെ ദേഹത്തു നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹ്‌റിനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരും കൂട്ടിക്കൊണ്ടുപോകാനെത്തിയ ഷബീന്‍, ഷബീല്‍, ലത്തീഫ്, സലീം എന്നിവരാണ് പിടിയിലായത്. സ്വര്‍ണ്ണഉരുളകളായി ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here