പാലായില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം

പാലാ കൊല്ലപ്പള്ളിയില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വില്‍ഫ്രഡ് ആണ് അപകടത്തില്‍ മരിച്ചത്.

പാലാ- തൊടുപുഴ റൂട്ടില്‍ കൊല്ലപ്പള്ളിക്ക് സമീപം ആറാം മൈലില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. അപകടത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു.

തീര്‍ത്ഥാടകര്‍ പാലാ മുണ്ട്പാലത്തുള്ള ബന്ധുവിട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News