
ബ്രൂക്ക്‌ലിന്‍ സബ് വേ സ്റ്റേഷനില്‍ നടന്ന വെടിവയ്പിലും സ്ഫോടനത്തിലും കുറഞ്ഞത് 10 പേര്‍ക്ക് വെടിയേല്‍ക്കുകയും 5 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥരും എന്‍വൈപിഡി വൃത്തങ്ങളും അറിയിച്ചു. അക്രമി പുക ബോംബെറിഞ്ഞശേഷം കടന്നുകളഞ്ഞതായി കരുതുന്നു.
അതേസമയം അക്രമം നടത്തിയ ആള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു. അക്രമി മുഖമൂടി ധരിച്ചാണ് എത്തിയത്. സംഭവം നടന്നത് സണ്‍സെറ്റ് പാര്‍ക്കിലെ മുപ്പത്താറാം സ്ട്രീറ്റ് സ്റ്റേഷനിലാണ്.
സിറ്റി പൊലീസ് കമ്മീഷണറും സ്റ്റേറ്റ് ഗവര്‍ണര്‍ കാത്തി ഹോക്കലും മാധ്യമങ്ങളെ അഭിമുഖീകരിച്ചുവെങ്കിലും ഇതേ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here