പ്രവാസികളുടെ വിസ സ്റ്റാംപിംഗ് യു എ ഇ നിര്‍ത്തലാക്കി. വിസയ്ക്ക് പകരം താമസത്തിനുള്ള തിരിച്ചറിയല്‍ രേഖയായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കുന്ന രീതി ഈ മാസം 11-ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വന്നു.
യുഎഇയിലെത്തുന്ന പ്രവാസികള്‍ വിസയും എമിറേറ്റ്സ് ഐഡിയും ലഭിക്കുന്നതിനായി ഇനി മുതല്‍ പ്രത്യേകം നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു. റെസിഡന്‍സി അപേക്ഷകളും ഇനിമുതല്‍ ഏകീകൃതമായിരിക്കും.
പ്രവാസികള്‍ ഇനി യുഎഇയിലേക്കെത്തുമ്പോള്‍ വിമാനകമ്പനികള്‍ക്ക് പാസ്പോര്‍ട്ട് നമ്പറും എമിറേറ്റ്സ് ഐഡിയും മാത്രം പരിശോധിച്ചാല്‍ മതി. റെസിഡന്റ് വിസയില്‍ യുഎഇയില്‍ എത്തുന്നവര്‍ക്ക് രണ്ട് മുതല്‍ പത്ത് വര്‍ഷത്തേക്ക് വരെ പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുക എന്നതായിരുന്നു മുന്‍പുള്ള രീതി.
പാസ്പോര്‍ട്ടുകളിലെ പിങ്ക് നിറത്തിലുള്ള വിസ സ്റ്റിക്കര്‍ പ്രാഥമിക താമസ രേഖയായാണ് മുമ്പ് കണക്കാക്കിയിരുന്നത്. ഇതിന്റെ കോപ്പികള്‍ റസിഡന്റ് പ്രൂഫ് ആവശ്യമുള്ള ഇടങ്ങളിലെല്ലാം പ്രവാസികള്‍ പ്രദര്‍ശിപ്പിണമായിരുന്നു. ഇപ്പോള്‍ ഈ രീതിയ്ക്കാണ് അവസാനം വന്നിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.