ലവ് ജിഹാദ് ബിജെപിയുടെ നുണബോംബ്: മന്ത്രി മുഹമ്മദ് റിയാസ്

ലവ് ജിഹാദ് ബിജെപിയുടെ നുണബോംബെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങളെ ഭിന്നപ്പിക്കാനാണ് ബി ജെ പി ലവ് ജിഹാദ് എന്നു പറയുന്നതെന്നും മന്ത്രി റിയാസ് പ്രതികരിച്ചു.

നിരവധി നിരപരാധികള്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നുവെന്നും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. വിവാഹം വ്യക്തിപരമായ കാര്യമാണ്. അതിനെതിരെ ആരു വന്നാലും അതിനെ ചെറുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിലക്കയറ്റം ഉള്‍പ്പടെയുള്ള ജനവിരുദ്ധ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനും ജനങ്ങളെ ഭിന്നിപ്പിച്ച് അത് മുതലാക്കാനുമാണ് ലവ് ജിഹാദ് എന്ന ഇല്ലാകഥ ബിജെപി ഉയര്‍ത്തുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കോടഞ്ചേരിയില്‍ നടന്ന ഷെജിന്‍ ജോയ്‌സന ദമ്പതികളുടെ വിവാഹത്തിനുശേഷമാണ് ലവ് ജിഹാദ് വിവാദം വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here