ആലിയ-രണ്‍ബീര്‍ വിവാഹം നാളെ; ചടങ്ങുകള്‍ പകര്‍ത്താതിരിക്കാന്‍ ജീവനക്കാരുടെ ഫോണുകളില്‍ സ്റ്റിക്കര്‍ പതിക്കുന്ന വീഡിയോ വൈറല്‍

ബോളിവുഡ് ലോകം ഉറ്റു നോക്കുന്ന താരവിവാഹം നാളെ. വിവാഹത്തിന്റെ ഒരുക്കുങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ന് മെഹന്ദി ചടങ്ങുകളാണ് നടക്കുക. വിവാഹചടങ്ങുകളുടെ ഫോട്ടോകളും വീഡിയോയും ജീവനക്കാര്‍ പകര്‍ത്തി പ്രചരിപ്പിക്കാതിരിക്കാന്‍ ഫോണിലെ ക്യാമറയില്‍ സ്റ്റിക്കര്‍ പതിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

വിവാഹത്തിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് രണ്‍ബീറും ആലിയയും വിവാഹിതരാകുന്നത്. ഫ്രഞ്ച് ആഡംബര ജ്വല്ലറിയായ വാന്‍ ക്ലീഫ് ആന്‍ഡ് ആര്‍പെല്‍സ് ഡിസൈന്‍ ചെയ്ത എട്ടു വജ്രങ്ങള്‍ പതിച്ച മോതിരമാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു ദിവസത്തെ വിവാഹ ചടങ്ങുകള്‍ 17 വരെ നീണ്ടു നില്‍ക്കും. ഇന്ന് ഉച്ചയ്ക്ക് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന മെഹന്ദി ചടങ്ങോടെയാണ് വിവാഹ ചടങ്ങുകള്‍ ആരംഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News