ശ്യാമള്‍ മണ്ഡല്‍ വധക്കേസ്; പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്

ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും 10,10000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സിബിഐ കോടതി. പിഴ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നാണ് വിധിച്ചത്.

തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ആന്‍ഡമാന്‍ സ്വദേശി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് വിധി.

കൊലപാതകം നടന്ന് 16 വര്‍ഷത്തിനുശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി വിധി പറയുന്നത്. അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ശ്യാം മണ്ഡലിനെ 2005 ഒക്ടോബര്‍ 13നാണ് തട്ടിക്കൊണ്ടുപോയത്. 24നു ശ്യാമളിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തി.

ശ്യമളിന്റെ പിതാവിനോടുള്ള വിരോധവും സാമ്പത്തിക ബാധ്യതയുമാണ് പ്രതികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് സിബിഐ കുറ്റപത്രം. നേപ്പാള്‍ സ്വദേശി ദുര്‍ഗാ ബഹാദൂര്‍ ഭട്ട് ഛേത്രി, ആന്‍ഡമാന്‍ സ്വദേശി മുഹമ്മദ് അലി എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. അന്വേഷണത്തിനിടെ നേപ്പാളിലേക്കു കടന്ന ദുര്‍ഗാ ബഹാദൂര്‍ ഇപ്പോഴും ഒളിവിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News