ബോക്‌സോഫീസ് തകര്‍ത്തെറിയാന്‍ ആചാര്യ വരുന്നു; ട്രെയിലര്‍ പുറത്ത്

ചിരഞ്ജീവിയും രാം ചരണ്‍ തേജയും നായകന്മാരാകുന്ന ആചാര്യയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കൊരട്ടാല ശിവയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. പൂജ ഹെഗ്‌ഡേ കാജല്‍ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നാസര്‍, സോനു സൂദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മണി ശര്‍മ്മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തിരുനാവക്കരശാണ് ഛായാഗ്രഹണം.


ശേഖര്‍ വിജെ, ദിനേഷ്, പ്രേം രക്ഷിത് എന്നിവര്‍ നൃത്തസംവിധാനവും റാം ലക്ഷ്മണ്‍, വിജയ് എന്നിവര്‍ സംഘട്ടനസംവിധാനവും നിര്‍വഹിച്ചിരുന്നു. നവീന്‍ നൂളിയാണ് എഡിറ്റിങ്. നിരഞ്ജന്‍ റെഡ്ഡി, അന്വേഷ് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന ചിത്രം കോവിഡ് മൂന്നാം തരംഗത്തേത്തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here