മുക്കത്ത് കോണ്‍ക്രീറ്റ് മിക്‌സ് ചെയ്യുന്ന വാഹനം മറിഞ്ഞ് അപകടം

മുക്കം അങ്ങാടിയില്‍ കോണ്‍ക്രീറ്റ് മിക്‌സ് ചെയ്യുന്ന വാഹനം മറിഞ്ഞ് അപകടം. മുക്കം ടൗണ്‍ നവീകരണ പ്രവര്‍ത്തനത്തിന് എത്തിച്ച കോണ്‍ക്രീറ്റ് മിക്‌സ് ചെയ്യുന്ന വാഹനമാണ് മറിഞ്ഞത്.

മുക്കം അഭിലാഷ് ജംഗ്ഷനില്‍ ഡ്രൈനേജുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് വാഹനത്തില്‍ ഡ്രൈവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പരുക്കുകളില്ലാതെ ഡ്രൈവര്‍ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം അഭിലാഷ് ജംഗ്ഷനില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News