
സ്വകാര്യ വ്യവസായ പാര്‍ക്കുകളുടെ നിക്ഷേപകര്‍ക്ക് പശ്ചാത്തല വികസനത്തിനായി മൂന്ന് കോടി രൂപ വരെ ഇന്‍സെന്റീവ് അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്.
ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമമെന്നും വ്യവസായ മന്ത്രി പറഞ്ഞു. കിന്‍ഫ്ര പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ വികസനത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമായതിനാല്‍ വിവിധ വകുപ്പുകളുമായി ചര്‍ച്ചകള്‍ നടത്തിയതായി മന്ത്രി പറഞ്ഞു. സംരംഭകരും ഉദ്യോഗസ്ഥരും മുതല്‍ തൊഴിലാളി യൂണിയനുകള്‍ ഉള്‍പ്പെടെ വിവിധ തലത്തിലുള്ളവരില്‍ നിന്ന് പൂര്‍ണ സഹകരണം ഉറപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.
എഫ്.എ.സി.ടി.യില്‍ നിന്ന് ഏറ്റെടുത്തിട്ടുള്ള 481.79 ഏക്കര്‍ ഭൂമിയില്‍ ടൗണ്‍ഷിപ്പ് മാതൃകയിലാണ് നിര്‍ദിഷ്ട പെട്രോ കെമിക്കല്‍ പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഭൂമി ഏറ്റെടുക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഉള്‍പ്പടെ 1200 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്.
ബി.പി.സി.എല്‍ ഉള്‍പ്പടെ 35 നിക്ഷേപകര്‍ക്കായി 230 ഏക്കര്‍ ഭൂമി ഇതിനോടകം അനുവദിച്ചിട്ടുണ്ട്. പെട്രോ കെമിക്കല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിനായി രണ്ടര വര്‍ഷത്തെ സമയമാണ് അനുവദിച്ചിട്ടുള്ളതെങ്കിലും രണ്ട് വര്‍ഷം കൊണ്ട് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here