പനച്ചിക്കാട്‌ വീടിന്റെ രണ്ടാം നില പണിയാൻ അനുമതി നിഷേധിച്ചെന്ന വാർത്ത തെറ്റ്; പഞ്ചായത്ത് സെക്രട്ടറി

സിൽവൽ ലൈനിൻ്റെ പേരിൽ കോട്ടയം പനച്ചിക്കാട്‌ വീടിന്റെ രണ്ടാം നില പണിയാൻ അനുമതി നിഷേധിച്ചിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി. കെ റെയിലിൻ്റെ NOC ആവശ്യപ്പെട്ടത് തനിക്കു പറ്റിയ പിശക് ആണെന്നും പഞ്ചായത്ത് സെക്രട്ടറി എൻ അരുൺ കുമാർ വ്യക്തമാക്കി.

അതേ സമയം വിഷയത്തിൽ യുഡിഎഫ് ഗൂഢാലോചന ഉണ്ടെന്ന ആരോപണമായി സിപിഐഎം രംഗത്തെത്തി. സംസ്ഥാനത്തെ കെ റെയിലുമായി ബന്ധപ്പെട്ട ഇപ്പോൾ നടന്നുവരുന്നത് സാമൂഹിക ആഘാത പഠനമാണ്.

അതിനാൽ തന്നെ ഈ ഘട്ടത്തിൽ വസ്തു കൈമാറ്റം ചെയ്യാനോ കെട്ടിട നിർമാണത്തിനോ വസ്തു പണയം വയ്ക്കുന്നതിനോ തടസ്സമില്ല. അതു കൊണ്ടു തന്നെ ഇക്കാര്യങ്ങളിൽ കെ-റെയിലിൻ്റെ അനുമതിയുടെ ആവശ്യമില്ല.

വസ്തുതകൾ ഇതായിരിക്ക് ആണ് പനച്ചിക്കാട് പഞ്ചായത്ത് കെട്ടിട നിർമ്മാണം തടസ്സപ്പെടുത്തിയെന്ന് വാർത്ത പുറത്തുവന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News